Dileep And Kavya Celebrate First Wedding Anniversary
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരജോഡികളായ ദിലീപും കാവ്യ മാധവനും വിവാഹിതരായിട്ട് ഒരു വര്‍ഷം പിന്നിടുന്നു. 2016 നവബംര്‍ 25നാണ് ദിലീപും കാവ്യയും വിവാഹിതരായത്. സിനിമാപ്രവര്‍ത്തകരെയും പ്രേക്ഷകരെയും ഞെട്ടിച്ചൊരു താരവിവാഹം കൂടിയായിരുന്നു ഇവരുടേത്. സിനിമയിലെ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന രംഗങ്ങളാണ് വിവാഹത്തിന് ശേഷം ഇവരുടെജീവിതത്തില്‍ അരങ്ങേറിയത്. കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ബന്ധമുണ്ടെന്നാരോപിച്ചാണ് ദിലീപിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. നടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധപ്പെട്ട് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. ജയിലില്‍ കഴിയുന്നതിനിടയില്‍ നിരവധി തവണ ജാമ്യത്തിന് ശ്രമിച്ചിരുന്നുവെങ്കിലും അഞ്ചാം തവണയാണ് താരത്തിന് ജാമ്യം ലഭിച്ചത്. വിവാഹ ശേഷമുള്ള ആദ്യ ഓണത്തിന് ദിലീപ് ജയിലിലായിരുന്നു. പ്രതിസന്ധി ഘട്ടത്തില്‍ ദിലീപിന് ശക്തമായ പിന്തുണയുമായി കാവ്യ മാധവന്‍ കൂടെയുണ്ട്. മീനാക്ഷിയും കാവ്യയും തമ്മില്‍ അസ്വാരസ്യത്തിലാണെന്ന തരത്തില്‍ അപവാദങ്ങള്‍ പ്രടചരിച്ചിരുന്നു. എന്നാല്‍ ദിലീപ് ആഗ്രഹിച്ചത് പോലെ തന്നെ മീനൂട്ടിക്ക് കൂട്ടാണ് താനെന്ന് കാവ്യ പ്രവര്‍ത്തിയിലൂടെ തെളിയിച്ചു.